ദില്ലി: കരിപ്പൂരിൽ 2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാന അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ മോൺട്രിയൽ ഉടമ്പടി പ്രകാരമുളള നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര സർക്കാരും എയർ ഇന്ത്യയും ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ്. 1999-ലെ മോൺട്രിയൽ ഉടമ്പടി പ്രകാരം നഷ്ടപരിഹാരം കണക്കാക്കിയാൽ കരിപ്പൂർ വിമാന അപകടത്തിൽ മരിച്ച ഓരോരുത്തരുടെയും ബന്ധുക്കൾക്ക് ചുരുങ്ങിയത് 1.34 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും. എന്നാൽ, നിലവിൽ 15 മുതൽ 25 ലക്ഷം രൂപ വരെയാണ് നഷ്ടപരിഹാരം തീരുമാനിച്ചിരിക്കുന്നത്. നഷ്ടപരിഹാരം സംബന്ധിച്ച് എയർ ഇന്ത്യയും മരിച്ച ആൾക്കാരുടെ ബന്ധുക്കളും തമ്മിൽ കരാറിൽ എത്തിയിരുന്നു.ഒരിക്കൽ കരാറിൽ ഏർപ്പെട്ട സാഹചര്യത്തത്തിൽ ഇനി മോൺട്രിയൽ ഉടമ്പടി പ്രകാരം നഷ്ടപരിഹാരം അവകാശപ്പെടാനാകില്ലെന്നാണ് എയർ ഇന്ത്യയുടെ വാദം. എന്നാൽ, ഈ വാദം സുപ്രീം കോടതി തള്ളി.മോൺട്രിയൽ ഉടമ്പടി ഇന്ത്യ അംഗീകരിച്ചിട്ടുള്ളതിനാൽ കരാർ ഉണ്ടെങ്കിലും ഉയർന്ന നഷ്ടപരിഹാരം നൽകാൻ വിമാന കമ്പനിക്ക് ബാധ്യതയുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു. ഹർജിക്കാർക്കുവേണ്ടി മുൻ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ, സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ്, അഭിഭാഷകരായ കോടോത്ത് ശ്രീധരൻ, സുൽഫിക്കർ അലി, മുഹമ്മദ് ആരിഫ്, അബ്ദുൾ ജലീൽ എന്നിവർ ഹാജരായി. എയർ ഇന്ത്യക്കുവേണ്ടി അഭിഭാഷകൻ ഹസൻ മുർതാസ ഹാജരായി.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
