തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റെക്കോർഡ് ഭേദിച്ച് ലക്ഷ്യത്തിലേക്ക് കുതിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് വലിയ മാറ്റങ്ങളില്ലാതെ തുടരുന്നു. തുടർച്ചയായ വൻ വർധനവിന് ശേഷം ഇന്നലെ രേഖപ്പെടുത്തിയ വിലയിൽ നിന്ന് ഇന്ന് ഗ്രാമിന് ഒരു രൂപ മാത്രമാണ് വർധിച്ചത്.

ഇന്നത്തെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,171 രൂപയാണ്. അതോടൊപ്പം, ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 97,368 രൂപ എന്ന നിരക്കിൽ തുടരുന്നു. ഇന്നലെ പവന് 97,360 രൂപയായിരുന്നു വില. വിലയിൽ മാറ്റമില്ലാതെ തുടരുന്നത് സ്വർണവില കുറയാൻ പോകുന്നതിന്റെ ലക്ഷണമാണോ എന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *