ഡല്‍ഹി: ആംആദ്മി മുന്‍ മന്ത്രി കൈലാഷ് ഗെലോട്ട് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രിയായ ഗെലോട്ട് തന്റെ സ്ഥാനം രാജിവെച്ചത്. ബിജെപി ആസ്ഥാനത്ത് ദേശീയ നേതാക്കള്‍ കൈലാഷിനെ സ്വീകരിച്ചു. കേന്ദ്ര മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറില്‍ നിന്നാണ് ഗെലോട്ട് ബിജെപി അംഗത്വം സ്വീകരിച്ചത്. നിരവധി പേര്‍ ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്നും ഖട്ടര്‍ പറഞ്ഞു.

കൈലാഷ് ഗെലോട്ടിന് പകരം രഘുവീന്ദര്‍ ഷോക്കീന്‍ ഡല്‍ഹിയിലെ പുതിയ മന്ത്രിയായി ചുമതലയേല്‍ക്കും. ഫെബ്രുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗെലോട്ട് രാജിവെച്ചത് അതിഷി മന്ത്രിസഭയ്ക്കും പാര്‍ട്ടിക്കും കനത്ത തിരിച്ചടിയായി മാറി.

പാര്‍ട്ടി വിടാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്ന് പറഞ്ഞ ഗെലോട്ട് താന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *