ഭരണഘടന ദിനാചരണം; കോൺക്വസ്റ്റ് ക്വിസ് കൊമ്പറ്റീഷൻ
ഇന്ത്യൻ ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ജില്ല ഭരണകൂടത്തിൻ്റെയും ജില്ല ഇൻഫർമേഷൻ ഓഫീസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കോൺക്വസ്‌റ്റ് ഭരണ ഘടന ക്വിസ് മൽസരം സംഘടിപ്പിക്കുന്നു.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 ടീമുകൾക്കാണ് പ്രവേശനം. ഒരു സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ട് പേരടങ്ങുന്ന ഒരു ടീമിനാണ് പങ്കെടുക്കാൻ സാധിക്കുക.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മൽസരത്തിൽ എലിമിനേഷൻ റൗണ്ടിൽ വിജയിക്കുന്ന 25 ടീമുകൾ മാത്രമാണ് പ്രിലിമിനറി റൗണ്ടിൽ മത്സരിക്കുക. അതിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കുന്ന അഞ്ച് ടീമുകൾ ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കും.
പ്രിലിമിനറി റൗണ്ട് നവംബർ 22 ന് രാവിലെ 9.30 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും.
കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജ് കൾച്ചറൽ ബീച്ച് പരിസരത്ത് വെച്ചാണ് ഫൈനൽ റൗണ്ട് മൽസരം സംഘടിപ്പിക്കുക. മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങൾ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വിതരണം ചെയ്യും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭ്യമാക്കും.
രജിസ്റ്റർ ചെയ്യുന്നതിന് ക്യൂആർകോഡ് സ്കാൻ ചെയ്യുകയോ 0495-2370200 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
ഡ്രൈവര്‍ കം അറ്റന്റന്റ് ഇന്റര്‍വ്യൂ
ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം പ്രകാരം മൃഗസംരക്ഷണ വകുപ്പ് തൂണേരി ബ്ലോക്കില്‍ നടപ്പിലാക്കി വരുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഒഴിവുള്ള ഒരു ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സിയും എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം. യോഗ്യത തെളിയിക്കുന്ന രേഖകളും കോപ്പികളും സഹിതം നവംബര്‍ 20 ന് രാവിലെ 11 മണിയ്ക്ക് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 0495-2768075.
നിയമത്തിൽ അതിഥി അധ്യാപകര്‍
കോഴിക്കോട് ഗവ. ലോ കോളേജില്‍ 2024-25 അധ്യയന വര്‍ഷം നിയമ വിഷയത്തില്‍ അതിഥി അധ്യാപകരായി സേവനം ചെയ്യാനാഗ്രഹിക്കുന്ന, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ ഗസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും യുജിസി യുടെ സമഗ്ര പരീക്ഷ യോഗ്യതയും പാസായിരിക്കണം (നെറ്റ്). നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. യുജിസി റെഗുലേഷന്‍ ആക്ട് അനുസരിച്ചാണ് നിയമനം. അപേക്ഷ ഫോം, ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം നവംബര്‍ 23 ന് വൈകീട്ട് നാലിനകം തപാല്‍ മുഖേനയോ, ഓഫീസില്‍ നേരിട്ടോ അപേക്ഷ നൽകാം. വിവരങ്ങള്‍ക്ക് https://glckozhikode.ac.in/. ഫോണ്‍: 0495-2730680.
അപേക്ഷ നൽകിയ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു പകര്‍പ്പും സഹിതം നവംബര്‍ 25 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു
കോഴിക്കോട് ജില്ലാപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ എസ്ടി വിഭാഗത്തിലുള്ള യുവതീ-യുവാക്കള്‍ക്ക് എന്‍ടിടിഎഫ് മുഖേന നടത്തുന്ന CNC-VMC Turning 10 മാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. ഈ പദ്ധതിക്കായി 18 നും 24 നും ഇടയിൽ പ്രായമുള്ള എസ്എസ്എല്‍സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 22 നകം കോഴിക്കോട് ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നേരിട്ടോ 0495-2376364 നമ്പറിലോ ബന്ധപ്പെടണം.
അങ്കണവാടി വർക്കർ: സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും
കരുണാപുരം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ തസ്തികയിലേയ്ക്കുള്ള സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുന്നതിനായി അപേക്ഷ സമർപ്പിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നവംബർ 25,26,27 തീയതികളിൽ കരുണാപുരം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകളും മുൻഗണനാ വിഭാഗത്തിലുള്ളവർ ബന്ധപ്പെട്ട രേഖകളും പകർപ്പുകളുമായി ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു.
അസാപ് കേരളയിൽ പ്രഫഷണൽ സ്കിൽ പരിശീലനം
പട്ടികവർഗ്ഗ വികസനവകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മെഷീൻ ഓപ്പറേറ്റർ ഇൻജക്ഷൻ മൗൾഡിങ്, മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി പരിശീലനം നേടാം.
കോഴ്സ് വിവരങ്ങൾ: മെഷീൻ ഓപ്പറേറ്റർ ഇൻജക്ഷൻ മൗൾഡിങ് കോഴ്സ്, ദൈർഘ്യം: 960 മണിക്കൂർ (6 മാസം) മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്‌സ് ദൈർഘ്യം: 480 മണിക്കൂർ (3 മാസം) യോഗ്യത: പട്ടികവർഗ്ഗ വിദ്യാർത്ഥി ആയിരിക്കണം.യോഗ്യത , 10-ാ ം ക്ലാസ്/പ്ലസ് ടു/ഐ.റ്റി.ഐഡിപ്ലോമ പ്രായ പരിധി: 18 നും 35 നും മദ്ധ്യേ.
റെസിഡൻഷ്യൽ കോഴ്‌സ് ആയതിനാൽ താമസവും ഭക്ഷണവും സൗജന്യമാണ്.പരിശീലന കേന്ദ്രം: അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്കിടി, കിൻഫ്ര ഐ ഐ ഡി പാർക്ക്, മംഗലം പി.ഒ, ഒറ്റപ്പാലം, പാലക്കാട്. കേരള – 679301 വിശദവിവരങ്ങൾക്ക് ബന്ധപെടുക : 9495999667, 807513644