ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറി. ഡെലവെയറിലെ പ്രചാരണ ആസ്ഥാനത്ത് നിന്ന് മടങ്ങവെയാണ് അപകടമുണ്ടായത്. ബൈഡന്റെ അകമ്പടി വാഹനത്തിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. പ്രസിഡന്റിനൊപ്പം പ്രഥമ വനിത ജില്‍ ബൈഡനും വാഹനത്തിലുണ്ടായിരുന്നു. ഇരുവരും സുരക്ഷിതരെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ബൈഡനില്‍ നിന്ന് 40 മീറ്റര്‍ മാത്രം അകലെയാണ് അപകടം നടന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. ഉടന്‍ തന്നെ ഇടിച്ച വാഹനവും വാഹനമോടിച്ചയാളെയും കസ്റ്റഡിയിലെടുത്തു. അപകടം യുഎസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *