യുദ്ധക്കപ്പലായ ഐഎൻഎസ് രൺവീറിലുണ്ടായ സ്ഫോടനം സ്ഫോടക വസ്തു.പൊട്ടിത്തെറിച്ചല്ലെന്നും പൊട്ടിത്തെറി ഉണ്ടായത് എസി കമ്പാർട്ട്മെന്റിലാണെന്നുംഅന്വേഷണ റിപ്പോർട്ട്.
പരിക്കേറ്റ 11നാവികരുടെ നില ഗുരുതരമല്ല. മരിച്ചവരുടെ കുടുംബങ്ങളെ വിവരമറിയിച്ചെന്നും പേരു വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും നാവികസേന അറിയിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചരയോടെ മുംബൈ ഡോക്യാർഡിലാണ് സംഭവം നടന്നത്. ഇന്റേണൽ കമ്പാർട്ട്മെന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ നാവികരെ അടിയന്തര ചികിത്സയ്ക്കായി മാറ്റിയിരുന്നു . സ്ഥിതി വേഗം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞെന്നും കപ്പലിന് കാര്യമായ കേടുപാടില്ലെന്നും നേവി വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണവും പിന്നാലെ പ്രഖ്യാപിച്ചിരുന്നു.