കുന്ദമംഗലം :മുതിർന്ന മാധ്യമപ്രവർത്തകനും മാധ്യമം ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന അസ്സയിൻ കാരന്തൂരിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണയോഗവും മാധ്യമപ്രഭാഷണവും നടന്നു. കുന്ദമംഗലം സുകൃതം കൂട്ടായ്മയാണ് ചടങ്ങ് സംഘടിപ്പിച്ചത്.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.സുകൃതം വൈസ് ചെയർമാൻ അഡ്വ.ടി.അബൂബക്കർ അധ്യക്ഷത വഹിച്ചു.മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ക്കുറിച്ച് പി ടി നാസർ പ്രഭാഷണം നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ കൗലത്ത് അസ്‌ലം,എ. പി. കുഞ്ഞാമു, പി. അഹമ്മദ് ഷെരീഫ്, കെ. വിജയൻ മാസ്റ്റർ,പി. കോയമാസ്റ്റർ,ഹബീബ് കാരന്തൂർ,രവീന്ദ്രൻ കുന്ദമംഗലം എന്നിവർ സംസാരിച്ചു. സുകൃതം കൺവീനർ എം കെ സുബൈർ സ്വാഗതവും ജോയിന്റ് കൺവീനർ മണിരാജ് പൂനൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *