അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സി(ഐ.സി.സി.)ലിന്റെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടങ്ങും .കറാച്ചിയില്‍നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ പാകിസ്താന്‍ ന്യൂസീലന്‍ഡിനെ നേരിടും. ഡേ-നൈറ്റ് മത്സരങ്ങളാണെല്ലാം. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 2.30-ന് തുടങ്ങും. വ്യാഴാഴ്ച ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. പേര് ചാമ്പ്യന്‍സ് ട്രോഫി എന്നാണെങ്കിലും ലോകത്തെ പ്രധാന ക്രിക്കറ്റ് രാജ്യങ്ങളെല്ലാം പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ലോകകപ്പിന്റെ വീറും വാശിയും പ്രതീക്ഷിക്കാം.ചാമ്പ്യന്‍സ് ട്രോഫിയുടെ ഒന്‍പതാമത് എഡിഷനാണിത്. അവസാനമായി 2017-ല്‍നടന്ന ടൂര്‍ണമെന്റിലെ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍ കിരീടം നേടുകയായിരുന്നു. 1996 ലോകകപ്പിനുശേഷം പാകിസ്താന്‍ ആതിഥേയത്വംവഹിക്കുന്ന ആദ്യ ഐ.സി.സി. ടൂര്‍ണമെന്റാണിത്.ട്വന്റി 20 ഫോര്‍മാറ്റിലും ചാമ്പ്യന്‍സ് ട്രോഫി നടക്കാറുണ്ടെങ്കിലും ഇക്കുറി 50 ഓവര്‍ മത്സരമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആതിഥേയര്‍ എന്നനിലയില്‍ പാകിസ്താന്‍ നേരിട്ട് യോഗ്യതനേടിയപ്പോള്‍ കഴിഞ്ഞ ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഏഴു റാങ്കുകാരും യോഗ്യതനേടി. ജേതാക്കള്‍ക്ക് 19.47 കോടി രൂപ സമ്മാനം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *