വിഖ്യാത കവി ഡി വിനയചന്ദ്രന്റെ സ്മരണക്കായി സെന്റര്‍ ഫോര്‍ ആര്‍ട്ട്‌ ആന്‍ഡ്‌ കള്‍ച്ചറല്‍ സ്റ്റഡീസ്‌ ഏര്‍പ്പെടുത്തിയ വിനയചന്ദ്രിക കവിതാ പുരസ്കാരം കെ. ഡി.ഷൈബു മുണ്ടയ്ക്കലിന്. ഇടതുകഴുവിലെ കള്ളൻ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 25000രൂപയും ശില്പവും പ്രശസ്തി പ്രതവുമാണ്‌ അവാര്‍ഡ്‌.

കെ ബി പ്രസന്ന കുമാര്‍, കവി ഇന്ദിര അശോക്‌, പ്രദീപ്‌ പനങ്ങാട്‌ എന്നിവര്‍ അടങ്ങിയ ജൂറിയാണ്‌ അവാര്‍ഡ്‌ തീരുമാനിച്ചത്‌. ഭാഷയുടെ വേറിട്ട സൗന്ദര്യവും ആവിഷ്കാരത്തിന്റെ പുതുമയും ഉള്ളടക്കത്തിന്റെ സമകാലികതയും കെ ഡി ഷൈബു മുണ്ടയ്ക്കലിന്റെ കവിതകളുടെ സവിശേഷതകളാണന്ന്‌ ജൂറി വിലയിരുത്തി. മാര്‍ച്ച്‌ ആദ്യവാരം തിരുവനന്തപുരത്തു വച്ച്‌ പുരസ്കാര സമര്‍പ്പണം നടത്തുമെന്നു സെന്റര്‍ ഫോര്‍ ആര്‍ട്ട്‌ ആന്‍ഡ്‌ കള്‍ച്ചറല്‍ സ്റ്റഡീസ്‌ ചെയര്‍മാന്‍ പ്രദീപ്‌ പനങ്ങാട്‌, ജനറല്‍ സ്രെകട്ടറി ആര്‍ എസ്‌ അജിത്‌ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *