ധര്‍മ്മടത്തെ സ്ഥാനാര്‍ഥിയെചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം. കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പത്രിക സമര്‍പ്പിച്ച ഡിസിസി സെക്രട്ടറി സി രഘുനാഥ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുമുമ്പേ പത്രിക സമര്‍പ്പിച്ച രഘുനാഥിന് കെപിസിസി പാര്‍ട്ടി ചിഹ്നം അനുവദിച്ചു. ധര്‍മ്മടത്ത് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും രഘുനാഥ് പത്രിക നല്‍കിയത് അറിയില്ലെന്നുമായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഇന്നലെ പ്രതികരിച്ചത്. ഇതോടെ രഘുനാഥിന് പാര്‍ട്ടി ചിഹ്നം ലഭിക്കുമോയെന്ന കാര്യത്തില്‍ സംശയം ഉടലെടുത്തിരുന്നു. എന്നാല്‍, തര്‍ക്കങ്ങളെല്ലാം അവസാനിപ്പിച്ച് രഘുനാഥിനെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി അംഗീകരിച്ച് മുന്നോട്ടുപോകാനാണ് കെപിസിസിയുടെ പുതിയ തീരുമാനം.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020