വാളയാർ കേസ് സിബിഐ അന്വേഷണത്തിന് വിടാൻ ഹൈക്കോടതി ഉത്തരവ്. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. വാളയാര്‍ കേസില്‍ ഏതു തരത്തിലുള്ള അന്വേഷണത്തിനും ഒരുക്കമാണെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും സാങ്കേതികതയില്‍ കുരുങ്ങുകയായിരുന്നു. അന്തിമ റിപ്പോര്‍ട്ട് നല്‍കിയ കേസില്‍ മറ്റൊരു ഏജന്‍സി അന്വേഷണം നടത്തുന്നതിനു കോടതി ഉത്തരവു വേണം. തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേ സംഘം രൂപീകരിച്ചു.
കേസ് അട്ടിമറിക്കാനും അന്വേഷണം ഒതുക്കി തീര്‍ക്കാനും പൊലീസുകാര്‍ കൂട്ടു നിന്നുവെന്നും, അതിനാല്‍ പൊലീസിനെതിരായ കേസ് അന്വേഷണം അവര്‍ തന്നെ നടത്തിയാല്‍ ഫലം കാണില്ലെന്നുമാണ് പെണ്‍കുട്ടികളുടെ കുട്ടികളുടെ അമ്മ ചൂണ്ടിക്കാട്ടിയത്.
കേസന്വേഷണം സിബിഐക്ക് വിടണമെന്ന് വാളയാര്‍ ആക്ഷന്‍ കൗണ്‍സിലും ആവശ്യം ഉന്നയിച്ചിരുന്നു.