കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം സ്ഥാനം രാജിവച്ചു.ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് നൽകി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപാണ് രാജി സമര്‍പ്പിച്ചത്. തൊടുപുഴയിൽനിന്നുള്ള എംഎൽഎയാണ് പി.ജെ. ജോസഫ്. കടുത്തുരുത്തിയിൽനിന്നുള്ള ജനപ്രതിനിധിയാണ് മോൻസ് ജോസഫ്. അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനാണ് നടപടി. രാജിവെക്കാന്‍ ഇരുവർക്കും നിയമോപദേശവും ലഭിച്ചു. കേരളാ കോൺഗ്രസുകളുടെ ലയനത്തെ തുടർന്നാണ് തീരുമാനം. നേരത്തെ കേരളാ കോൺഗ്രസ് (എം) പ്രതിനിധികളായിട്ടാണ് ഇരുവരും വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *