ഡിഎംകെയുടെ ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായി എടപ്പാടി പളനിസാമി. ‘അമ്മ’യുടെ മരണത്തോടെ എഐഎഡിഎംകെ തകരുമെന്നും പിന്നീട് മുഖ്യമന്ത്രിയാകാമെന്നുമുള്ള സ്വപ്‌നം നടക്കാത്തതിലുള്ള നിരാശയാണ് സ്റ്റാലിനെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകുന്നതിനുവേണ്ടി നിലത്തിഴയുകയും ശശികലയുടെ കാലുപിടിക്കുകയുമാണെന്ന ഡിഎംകെ നേതാക്കളുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും ഏറെ നാളുകളായി നടത്തിയിരുന്ന പരിഹാസങ്ങള്‍ക്കും ആക്ഷേപത്തിനുമാണ് പളനിസ്വാമിയുടെ മറുപടി. ഇഴഞ്ഞു ചെല്ലാന്‍ താന്‍ പല്ലിയോ പാമ്പോ ആണോയെന്നും തനിക്ക് കാലുകളില്ലേയെന്നും പറഞ്ഞ പളനിസ്വാമി, മുഖ്യമന്ത്രിയോട് സംസാരിക്കേണ്ടത് എങ്ങനെയാണ് എന്ന് അറിയില്ലേയെന്നുമാണ് ചോദിച്ചു. വെള്ളിയാഴ്ച കടലൂരില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയും എടപ്പാടി കെ പളനിസ്വാമി.
‘മുഖ്യമന്ത്രിയാകാന്‍ സാധിക്കാത്തതില്‍ സ്റ്റാലിന്‍ അങ്ങേയറ്റം നിരാശനായിരിക്കുകയാണ്. സ്വപ്‌നം തകര്‍ന്നതിന്റെ വിഷമമാണ് അദ്ദേഹത്തിന്. അമ്മയുടെ മരണത്തോടെ പാര്‍ട്ടി തകരുമെന്നും സര്‍ക്കാര്‍ നിലംപതിക്കുമെന്നും തുടര്‍ന്ന് മുഖ്യമന്ത്രിയാകാമെന്നുമാണ് സ്റ്റാലിന്‍ വിചാരിച്ചിരുന്നത്. ഒരു കര്‍ഷകന്‍ മുഖ്യമന്ത്രിയാകുമെന്ന് ആദ്ദേഹം ഒരിക്കലും വിചാരിച്ചിരുന്നില്ല’, പളനിസാമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *