നിയമസഭാ തെരഞ്ഞടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിവരെയായിരുന്നു പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി. നാളെ രാവിലെ 11 മണി മുതല്‍ സൂക്ഷ്മപരിശോധന ആരംഭിക്കും. 22നു വൈകീട്ട് മൂന്നു വരെയാണ് പത്രികകള്‍ പിന്‍വലിക്കാനുള്ള അവസരം.

നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി, കെ മുരളീധരന്‍, കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍, അരുവിക്കരയില്‍ കെ ശബരീനാഥന്‍, വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍, കോഴിക്കോട് നോര്‍ത്ത് എംടി രമേശ് തുടങ്ങിയവര്‍ ഇന്നാണ് പത്രിക നല്‍കയിത്. ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക സമര്‍പ്പിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

അതതു നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെയാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *