കുന്ദമംഗലം പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്ക് ക്ഷേമ കിറ്റ് നൽകി ഹൈ ലൈഫ് മൾട്ടി സ്പെഷയാലിറ്റി ഹോസ്പിറ്റൽ ഉടമയും അസ്ഥി മർമ്മ ചികിത്സ വിഭാഗ ഹെഡുമായ പി കെ അബ്ദുല്ല. അജുവ ഹോട്ടലിൽ നടന്ന ചടങ്ങിലാണ്ണ് കുന്ദമംഗലം പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്ക് ഉള്ള വിപുലമായ കിറ്റ്ൻ്റെ വിതരണം നടത്തിയത്. നിരവധി കാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് കെ ടി അബ്ദുല്ല.2005 ൽ ഒരു ക്ലിനിക്ക് ആയി മാത്രം ഉദ്ഘാടനം ചെയ്ത് തുടങ്ങിയ ഹൈ ലൈഫ് സ്ഥാപനം 2012 ലാണ് ഒരു മൾട്ടി സ്പെഷയാലിറ്റി ഹോസ്പിറ്റൽ പദവിയിലേക്ക് ഉയർന്നത് 2012 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് സ്ഥാപനം ഉദഘാടനം ചെയ്തിരുന്നത്. 38 വർഷത്തെ ചികിത്സാ പാരമ്പര്യമുണ്ട് അബ്ദുള്ളഗുരുക്കൾക്ക് .മർമ്മചികിത്സാലയം,അസ്ഥി രോഗ വിഭാഗം,ഓർത്തോ , ഫിസിയോ തെറാപ്പി, ഗൈനക്കോളജി,അസ്ഥി മർമ്മം, പഞ്ചകർമ്മ,ഹിജാമ ,തുടങ്ങിയ എല്ലാ വിഭാഗതിലുമുള്ള ചികിത്സാ രീതികൾ ഇവിടെ ഉണ്ട്. ഹൈ ലൈഫ് സ്ഥാപന ഉടമയുടെ ഭാര്യയും അസ്ഥിമർമ്മ വിഭാഗ മേധാവി കൂടിയായ റഹ്മത്ത് ആണ് സ്ത്രീകളുടെ ചികിൽസ കാര്യങ്ങൾ എല്ലാം നോക്കുന്നത്. ഒരേ സമയം 25 മുതൽ 30 ആളുകൾ വരെ ഇവിടെ നിന്ന് ചികിത്സ തേടുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ പത്തോളം ധർമ്മ സ്ഥാപനങ്ങൾ ഇവർ ഏറ്റെടുത്ത് നടത്തുന്നുമുണ്ട്.പണമുള്ളവനും ഇല്ലാത്തവനും യാതൊരു വേർതിരിവ്കളും കാണിക്കാതെ ഒരേ രീതിയിലുള്ള ചികിത്സയും തുടങ്ങി ഇത്രയും കൊണ്ട് തന്നെ ഹൈ ലൈഫ് എന്ന സ്ഥാപനം ഓരോ വ്യക്തിയുടെയും മനസ്സിൽ പത്തിഞ്ഞതാണ് കുന്ദമംഗലം പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എം.സിബഗത്തുള്ള അദ്ധ്യക്ഷത വഹിച്ചു ജനറൽ സിക്രട്ടറി ഹബീബ് കാരന്തൂർ സ്വാഗതവും രവീദ്രൻ കുന്ദമംഗലം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *