ന്യൂഡല്‍ഹി: ബിജെപിക്ക് കനത്ത തിരിച്ചടി. ബിഹാറിലെ ലോക്‌സഭ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാഷ്ട്രീയ ലോക്ജന്‍ശക്തി പാര്‍ട്ടി നേതാവ് പശുപതി പരസ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു. ബിഹാറില്‍ ലോക്ജന്‍ശക്തി പാര്‍ട്ടി ചിരാഗ് പാസ്വാന്‍ വിഭാഗത്തിന് എന്‍.ഡി.എ അഞ്ച് സീറ്റുകള്‍ നല്‍കുകയും തന്നെയും പാര്‍ട്ടിയെയും അവഗണിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഭക്ഷ്യസംസ്‌കരണ വകുപ്പ് മന്ത്രിയായ പശുപതി പരസിന്റെ രാജി.
പശുപതി പരസിന്റെ അനന്തരവന്‍ കൂടിയായ ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക്ജന്‍ശക്തി പാര്‍ട്ടിക്ക് (എല്‍.ജെ.പി) അഞ്ച് സീറ്റ് നല്‍കിയപ്പോള്‍ പരസ് വിഭാഗത്തിന്റെ ആര്‍.എല്‍.ജെ.പിക്ക് സീറ്റ് നല്‍കിയിരുന്നില്ല. തങ്ങളോടും പാര്‍ട്ടിയോടും ബി.ജെ.പി നീതികേട് കാണിച്ചത് കൊണ്ടാണ് രാജിയെന്ന് പശുപതി പരസ് അറിയിച്ചു.
