തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കൊവിഡ് വ്യാപനം. ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് .രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്തും.
കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ , സംസ്ഥാനത്തെ ആശുപത്രികളിലും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.തീവ്ര പരിചരണ വിഭാഗങ്ങളിൽ കിടക്കകൾ സജ്ജമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് .
