കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഏഴ് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ച് ഡൽഹി സര്‍ക്കാർ. ഇന്ന് അര്‍ദ്ധരാത്രി മുതൽ തിങ്കളാഴ്ച വരെയാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. റെക്കോർട് കേസുകളാണ് ഡൽഹിയിൽ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.ഇന്നലെ ഡല്‍ഹിയില്‍ 25,462 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തോളമാണ്. ഡല്‍ഹിയില്‍ ഓക്സിജന്റെ ക്ഷാമം ഉള്ളതായി കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *