ലവ് ജിഹാദ് വിഷയത്തിൽ വിദ്വേഷ പരാമർശവുമായി സംവിധായകൻ അലി അക്ബർ. ‘ലവ് ജിഹാദിൽ സർക്കാരും കോൺഗ്രസ്സും ഒപ്പമുണ്ടാവില്ലെന്നും ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേൽ കാക്ക കൊത്തുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

നിരവധിപേരാണ് പോസ്റ്റിനെ വിമർശിച്ച് കൊണ്ട് കമന്റുകൾ ഇട്ടിരിക്കുന്നത്. സംഘ പരിവാറിൽ നിന്നും സിനിമാ നിർമ്മാണത്തിനുള്ള പണം സ്വരൂപിക്കുന്നതിനായാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നായിരുന്നു അലി അക്ബറിനെതിരെയുള്ള പ്രധാന വിമർശനം.