കൊവിഡ് വ്യാപന പശ്‌ചാത്തലത്തിൽ പി.എസ്.സി. ഈ മാസം 30 വരെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു ഈ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്നും പി.എസ്.സി അറിയിച്ചു.
ഇന്നലെ വിവിധ സർവകലാശാല പരീക്ഷകളും ഗവർണറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് മാറ്റിവച്ചിരുന്നു. എന്നാൽ ഓൺലൈൻ പരീക്ഷകൾക്ക് മാറ്റമില്ല. എന്നാൽ സംസ്ഥാനത്തെ 10, പ്ളസ് ടു പരീക്ഷകൾ മാറ്റിയിട്ടില്ല. എന്നാൽ സിബിഎസ്‌ഇ പത്താംക്ളാസ് പരീക്ഷകൾ വേണ്ടെന്നുവച്ചു. പ്ളസ് ടു പരീക്ഷകൾ നീട്ടിവയ്‌ക്കുകയും ചെയ്‌തു.