രാജ്യത്തിന്റെ സൈനീക ഉദ്യയോഗസ്ഥരുമായും ശത്രു രാജ്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങളിൽ സൈബർ സുരക്ഷാ വീഴ്ച ഉണ്ടായതായി ഇന്റെലിജൻസ് റിപ്പോർട്ട് . ചില സൈനിക ഉദ്യോഗസ്ഥര്‍ക്കും സൈബര്‍ സുരക്ഷാവീഴ്ച്ചയില്‍ പങ്കുള്ളതായാണ് സൈനിക വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്.

സൈബര്‍ സുരക്ഷാവീഴ്ച്ചയില്‍ അയല്‍രാജ്യങ്ങള്‍ക്ക് ബന്ധമുണ്ടെന്ന സാധ്യതകളെ തള്ളിക്കളയാനാവില്ലെന്നാണ് ഉന്നത സൈനിക കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് സുരക്ഷാ വീഴ്ച്ചയുണ്ടായതെന്ന് സൈനിക ഇന്റലിജന്‍സ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം സൈന്യം നടത്തിവരുകയാണ്.

സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട സൈനീക ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അന്വേഷണത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ആകില്ലെന്നും സൈനീക വൃത്തങ്ങൾ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതും ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവിരങ്ങള്‍ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സൈനിക വൃത്തങ്ങള്‍ വിശദീകരിച്ചു.

ചൈന, പാകിസ്താന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ ഇന്ത്യന്‍ സൈനികരില്‍നിന്നും നിര്‍ണ്ണായ സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമം നടത്തിയതായുളള റിപ്പോർട്ടുകളുണ്ട്. ചില സൈനികര്‍ ചാരപ്രവര്‍ത്തനത്തില്‍ കണ്ണികളായതായതായും നിര്‍ണ്ണായക സൈനിക വിവരങ്ങള്‍ ശത്രുരാജ്യങ്ങള്‍ക്ക് കൈമാറിയതായും സംശയിക്കുന്നുണ്ടെന്ന് സൈനിക കേന്ദ്രങ്ങള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *