
ആശാവർക്കർമാരുടെ പ്രധാന ആവിശ്യമായ വിരമിക്കൽ പ്രായം 62 വയസാക്കിയ തീരുമാനം സംസ്ഥാന സർക്കാർ മരവിപ്പിച്ചു. 62 വയസ്സ് എന്ന മാനദണ്ഡത്തിനെതിരെ ആശമാർ രംഗത്ത് വന്നിരുന്നു.ചർച്ചയ്ക്ക് പിന്നാലെ മാർഗ്ഗരേഖ പിൻവലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാൽ ഉറപ്പ് നൽകിയിരുന്നു. വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ നൽകണമെന്നതും ഓണറേറിയം വർദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ല.. 62-ാം വയസിൽ ആനുകൂല്യങ്ങളില്ലാതെ ആശാവർക്കർമാർ സ്വയം വിരമിച്ച് പോകണമെന്ന് സർക്കാർ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. 2022ല്‍ ആയിരുന്നു ഈ ഉത്തരവ് പുറത്തുവന്നത്. ഈ ഉത്തരവിനെതിരെ ആശാവർക്കർമാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
