രാജ്യത്തെ പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 1010 രൂപയായി ഉയര്‍ന്നു. മറ്റു സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നു.
മേയ് മാസത്തില്‍ തന്നെ രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. മേയ് 7ന് 50 രൂപ കൂട്ടിയിരുന്നു. 2021 ഏപ്രില്‍ മുതല്‍ സിലിണ്ടറിന് 190 രൂപയിലധികമാണ് വില വര്‍ധിച്ചത്. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 102 രൂപ 50 പൈസ വര്‍ദ്ധിപ്പിച്ചിരുന്നു. ഏപ്രിലില്‍ 250 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്.