നഗരമധ്യത്തിലൂടെ സ്കൂട്ടറിൽ കറങ്ങി കുളി യൂട്യൂബറിനും യുവതിയ്ക്കുമെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്. മുംബൈ താനെയിലെ ഉൽഹാസ്നഗർ സി​ഗ്നലിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് കേസെടുക്കാൻ പോലീസ് ഒരുങ്ങിയത്.

ആദർശ് ശുക്ള എന്ന യുട്യൂബറാണ് ഒരു യുവതിയ്ക്കൊപ്പം പരസ്യമായി വിവാദ കുളി നടത്തിയത്. സ്കൂട്ടർ ഓടിക്കുന്നത് യുവാവാണ്. പിന്നിൽ യുവതി ബക്കറ്റ് പിടിച്ചിരിക്കുന്നു. സിഗ്നൽ കാത്ത് കിടക്കുമ്പോൾ യുവതി ബക്കറ്റിൽ നിന്ന് വെള്ളം കോരി സ്വന്തം ദോഹത്തും യുവാവിൻ്റെ ദേഹത്തും ഒഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സിഗ്നൽ മാറി വണ്ടി ഓടുമ്പോഴും ഇവർ കുളി തുടരുകയാണ്. തിരക്കുള്ള റോഡിലായിരുന്നു ഇങ്ങനെ ഒരു സാഹസികം.

Leave a Reply

Your email address will not be published. Required fields are marked *