ആന്ധാപ്രദേശിലെ വിജയവാഡയില്‍ ഇലക്ട്രിക് ഷോക്ക് മൂലം ബോധരഹിതനായ ആറ് വയസുകാരനെ റോഡിന് നടുവില്‍ വെച്ച് സി പി ആര്‍ നല്‍കി രക്ഷിച്ച് ഡോക്ടര്‍. അഞ്ച് മിനുട്ടോളമാണ് ഡോക്ടര്‍ കുഞ്ഞിന് സിപി ആര്‍ നല്‍കിയത്.
സംഭവത്തില്‍ എക്സ് പ്ലാറ്റ്ഫോമില്‍ സുധാകര്‍ എന്നയാള്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

റോഡിലൂടെ നടന്ന് പോകുന്നതിനിടയിലാണ് ഡോക്ടര്‍ കുഞ്ഞിനേയും കയ്യിലെടുത്തുകൊണ്ട് പരിഭ്രാന്തരായി നില്‍ക്കുന്ന മാതാപിതാക്കളെ കണ്ടത്. കുഞ്ഞിനെ കണ്ട ഉടനെ തന്നെ ശ്വാസമെടുക്കാന്‍ കഴിയുനില്ല എന്ന് മനസിലാക്കിയ ഡോകട്ര്‍ ഉടന്‍ റോഡില്‍ വെച്ച് തന്നെ സി പി ആര്‍ നല്‍കുകയായിരുന്നു. അഞ്ച് മിനുട്ടിന് ശേഷം കുട്ടി വീണ്ടും ശ്വാസമെടുക്കാന്‍ തുടങ്ങിയതോടെ ഡോക്ടര്‍ സിപിആര്‍ അവസാനിപ്പിക്കുകയും, കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു’, സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്സില്‍ സുധാകര്‍ എന്നയാള്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *