കൊല്‍ക്കത്ത: കോടികളുടെ റേഷന്‍ വിതരണ കുംഭകോണത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ബംഗാളി നടി ഋതുപര്‍ണ സെന്‍ഗുപ്ത ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സിറ്റി (ഇഡി) ഓഫീസില്‍ ഹാജരായി. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഹാജരാക്കാന്‍ നടിയോട് ഇ.ഡി ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതേ വിഷയവുമായി ബന്ധപ്പെട്ട് ജൂണ്‍ അഞ്ചിന് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി നേരത്തെ നടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആ സമയത്ത് യു.എസിലായിരുന്ന കാരണത്താല്‍ മടങ്ങിയെത്തിയ ശേഷം മറ്റൊരു തീയതിക്കായി അവര്‍ ഇ.ഡി ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *