ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 80 കടന്നു. മൂല്യം 79.9863 ആയിരിക്കെയായിരുന്നു ഇന്ന് വിപണി ആരംഭിച്ചത്. വരും ദിവസങ്ങളിലും മൂല്യം കൂടുതല്‍ ഇടിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തര ഓഹരികളുടെ ബലഹീനത മൂലം തുടര്‍ച്ചയായ ഏഴാം സെക്ഷനില്‍ രൂപ റെക്കോര്‍ഡ് താഴ്ചയിലെത്തുകയായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ ഡോളര്‍ വില്‍പ്പനയിലെ ഇടപെടല്‍ നഷ്ടം പരിമിതപ്പെടുത്താന്‍ സഹായിച്ചു.

അടുത്തയാഴ്ച യുഎസ് കേന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് പ്രഖ്യാപനമുണ്ടാകുമെന്നതിനാല്‍ രൂപ സമ്മര്‍ദ്ദത്തില്‍ തുടരുമെന്നാണ് വിലയിരുത്തല്‍. സെന്‍സെക്സ് 180 പോയന്റ് നഷ്ടത്തില്‍ 54,341ലും, നിഫ്റ്റി 51 പോയന്റ് താഴ്ന്ന് 16,226ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *