ചേന്ദമംഗലൂർ : കേന്ദ്ര സർക്കാരിന്റെ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സി ജി എൽ പരീക്ഷയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മഹല്ല് സാമൂഹ്യ ശാക്തീകരണ പദ്ധതിയായ സേജിന്റെ ആഭിമുഖ്യത്തിൽ ഇസ് ലാഹിയ കോളജ് സയനോര ഹാളിൽ നടന്ന പരിപാടി മഹല്ല് പ്രസിഡന്റ് കെ.ടി മുഹമ്മദ് അബ്ദുറഹ്മാമാൻ ഉദ്ഘാടനം ചെയ്തു.സിജി കോമ്പിറ്റൻസി ഡയരക്റ്റർ ഹുസൈൻ ഓമശേരി ക്ലാസ് നയിച്ചു.സിജി ജില്ല ട്രഷറർ റസാഖ് പുത്തൂർ ആശംസകൾ നേർന്നു.സേജ് ജനറൽ കൺവീനർ ഹമീദ് കറുത്തേടത്ത് അധ്യക്ഷത വഹിച്ചു.ടി കെ ജുമാൻ സ്വാഗതവും അശ്ക്കർ പൊറ്റശേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *