മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനിടെ വിമാനത്താവളങ്ങളിൽ പ്രതിസന്ധി. വിൻഡോസിലെ സാങ്കേതിക പ്രശ്നം കാരണം ചെക് ഇൻ സാധിക്കാത്തതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 7 വിമാന സർവീസുകൾ വൈകുന്നു. വിവിധ എയർ ലൈനുകളുടെ വിമാനമാണ് വൈകുന്നത്. സോഫ്ട് വെയറിൽ നിന്ന് മാറി മാനുവലായി സർവീസ് ക്രമീകരിക്കും. ഫ്ലൈറ്റുകൾ തൽക്കാലം ക്യാൻസൽ ചെയ്യില്ല.ബെംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ ചെക് ഇൻ തടസം മൂലം യാത്രക്കാര്‍ കുടുങ്ങി. ബെംഗളൂരു വിമാനത്താവളത്തിൽ 10.40 മുതൽ വിമാന സർവീസുകൾ തടസ്സം നേരിടുന്നു. ടെർമിനൽ 1-ലെ ഇൻഡിഗോ, അകാസ, സ്‌പൈസ് ജെറ്റ് എന്നീ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ടെർമിനൽ 2-വിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസിലും തടസ്സം നേരിട്ടു. നിലവിൽ നടക്കുന്നത് മാന്വൽ ചെക്ക് ഇൻ ആണ്. വെബ് ചെക് ഇൻ സാധ്യമാകുന്നില്ല. യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തിയാൽ തിരക്ക് കുറക്കാം എന്നാണ് ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള അറിയിപ്പ്. തിരുവനന്തപുരത്ത് ഇൻഡിഗോ എയർലൈൻസ് ചെക്ക് ഇൻ നടപടികളിൽ നേരിയ താമസം മാത്രമേയുള്ളൂ. ഇൻഡിഗോ ഉൾപ്പെടെ സർവീസുകൾ എല്ലാം കൃത്യസമയത്ത് നടക്കുന്നുണ്ട്. ചെക്ക്-ഇൻ സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് ഗോവ വിമാനത്താവളത്തിൽ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. മൈക്രോസോഫ്റ്റ് വിൻഡോസ് പ്രശ്നം കാരണം ലോകമാകെ പ്രതിസന്ധിയിലാണ്. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുകയാണ്. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ ഈ പ്രശ്‌നം വലയ്‌ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.
Related Posts
സ്വകാര്യ മെസേജുകൾ വായിക്കാൻ തങ്ങൾക്ക് കഴിയില്ല;വിവാദങ്ങളിൽ പ്രതികരിച്ച് വാട്സപ്പ്
ഒടുവിൽ വിവാദങ്ങൾക്ക് പ്രതികരണവുമായി പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ വാട്സപ്പ്. സ്വകാര്യ മെസേജുകൾ വായിക്കാൻ
January 12, 2021
പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തി; ട്വിറ്ററിന്
പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന നിയമപരിരക്ഷ
June 16, 2021
അരാംകോ ഇടപാടും ജിയോഫോണ്‍ നെക്സ്റ്റും; വന്‍ പ്രഖ്യാപനങ്ങളുമായി അംബാനി
സൗദി അറേബ്യയിലെ അരാംകോ കമ്പനിയുമായി ഈ വര്‍ഷം 15 ബില്യണ്‍ യുഎസ് ഡോളറിന്റെ കരാര്‍
June 24, 2021
വാട്സ് ആപ്പിനെ കടത്തി വെട്ടാൻ ടെലിഗ്രാം; പുതിയ ഫീച്ചറുകൾ
ടെലിഗ്രാമും വാട്സ് ആപ്പും മെസേജിംഗ് ആപ്പുകളാണെങ്കിലും അഡീഷ്ണൽ ഫീച്ചറുകളുടെ ബലത്തിലാണ് വാട്സ് ആപ്പ് ഇൻസ്റ്റന്റ്
June 27, 2021
മൈക്രോസോഫ്റ്റ് ജീവനക്കർക്ക് പാൻഡെമിക് ബോണസായി 1,500 ഡോളർ നൽകുന്നു
ടെക്ക് ഭീമൻ മൈക്രോസോഫ്റ്റ് ജീവനക്കർക്ക് പാൻഡെമിക് ബോണസായി 1,500 ഡോളർ (1.12 ലക്ഷം) രൂപ
July 9, 2021