ഡൽഹി സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ അരുണാചൽ പ്രദേശിൽ പുതിയ ഇനം തവളയെ കണ്ടെത്തി. അമേരിക്കയിലെ നോർത്ത് കരോളിന മ്യൂസിയം ഓഫ് നാച്ചുറൽ സയൻസ്, വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു കണ്ടെത്തൽ.
അരുണാചൽ പ്രദേശിലെ ആദി മലനിരകളിലാണ് തവളയെ കണ്ടെത്തിയത്. ആദി കാസ്കേഡ് തവള (അമൊലോപ്സ് ആദികോള) എന്നാണ് ഈ വർഗത്തിനു പേരിട്ടിരിക്കുന്നത്. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി ജേണലിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
