മുംബൈ – ബെംഗളൂരു ഉദ്യാൻ എക്സ്പ്രസിലെ ബോഗികൾക്ക് തീപിടിച്ചു.ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരെല്ലാം ട്രെയിനില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

സ്റ്റേഷൻ പുകപടലങ്ങൾ കൊണ്ട് മൂടിയനിലയിലുള്ള വീഡിയോ ദൃശ്യങ്ങളും തീപടർന്ന കോച്ചുകളിൽ രക്ഷാപ്രവർത്തകർ തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ഉദ്യാൻ എക്സ്പ്രസിന്‍റെ ബി – 1, ബി – 2 കോച്ചുകളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ അധിക‍ൃതർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ട്രെയിനിലെ മറ്റ് കോച്ചുകളിലേക്ക് തീ പടരാതെ നിയന്ത്രിക്കുകയായിരുന്നു. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *