കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ വനിതാ സംവരണ ബിൽ ഞങ്ങളുടേതെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. പാർലമെൻറിലേക്ക് എത്തുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരണം നൽകുകയായിരുന്നു സോണിയഗാന്ധി. ബില്ലിനെ കുറിച്ചുള്ള ചോദ്യത്തിന് വനിതാ സംവരണ ബിൽ ഞങ്ങളുടേതെന്നായിരുന്നു എന്നാണ് സോണിയ ഗാന്ധി നൽകിയ മറുപടി. കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ വനിതാസംവരണ ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.അതിനിടെ, സംവരണത്തിനകത്ത് സംവരണം വേണമെന്ന് ജെഎംഎം പറഞ്ഞു. വനിത സംവരണ ബില്ലിൽ എസ്‍സി, എസ്‍ടി, ഒബിസി വനിതകൾക്ക് സംവരണം വ്യവസ്ഥ ചെയ്യണമെന്ന് ജെഎംഎം ആവശ്യപ്പെട്ടു. അല്ലെങ്കിൽ മുന്നോക്ക വിഭാഗത്തിൽ നിന്നുള്ള സ്ത്രീകൾക്ക് മാത്രമായിരിക്കും നേട്ടമുണ്ടാകുകയെന്ന് എംപി മഹുവ മാജി പറഞ്ഞു. വനിത സംവരണ ബിൽ നീണ്ട കാലത്തെ ആവശ്യമായിരുന്നുവെന്ന് ജെഎംഎം എംപി കൂട്ടിച്ചേർത്തു. അതോടൊപ്പം വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ബിആർഎസ് നേതാവ് കെ കവിത രംഗത്തെത്തി. ഏത് രൂപത്തിലാണെങ്കിലും വനിതാ സംവരണബില്ലിനെ ബിആർഎസ് പാർലമെൻറിൽ അനുകൂലിക്കുമെന്ന് കെ കവിത പറഞ്ഞു. എന്താണ് ബില്ലിൻറെ കരട് എന്നോ മുമ്പുള്ള ബില്ലിൽ നിന്ന് മാറ്റങ്ങളുണ്ടോ എന്നും കേന്ദ്ര സർക്കാർ വെളിപ്പെടുത്താത്തത് നിരാശാജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
