പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ ലോക് സഭാ സമ്മേളനത്തിന് തുടക്കമായി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗിരിക്കും ഒപ്പം ട്രഷറി ബെഞ്ചിലാണ് പ്രധാന മന്ത്രിയുടെ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. ദേശീയ ഗാനത്തോടെ തുടക്കമായ സമ്മേളനത്തെ സ്പീക്കര്‍ ഓം ബിര്‍ള അഭിസംബോധന ചെയ്തു.
പുതിയ മന്ദിരത്തില്‍ എല്ലാ എംപിമാരും അച്ചടക്കത്തോടെ പെരുമാറുന്നുവെന്ന് ഉറപ്പാക്കണമെന്ന് പുതിയ പാർലമെൻ്റിലെ ആദ്യ പ്രസംഗത്തിൽ നരേന്ദ്ര മോദി സൂചിപ്പിച്ചു. ‘പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നമ്മള്‍ എന്ത് ചെയ്യുന്നോ അത് രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും പ്രചോദനമാകണം. സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. പാര്‍ലമെന്റിലെ മൂന്നില്‍ ഒന്ന് സീറ്റ് സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കാന്‍ കാബിനറ്റ് അനുമതി നൽകിയതായും പ്രധാന മന്ത്രി പറഞ്ഞു.