ന്യൂഡല്‍ഹി: പൂനെയില്‍ ഇ.വൈ ബഹുരാഷ്ട്ര കമ്പനിയിലെ മലയാളി ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ. കമ്പനിയിലെ എക്സിക്യൂട്ടീവ് ആയിരുന്ന കൊച്ചി സ്വദേശിനിയായ 26 കാരി അന്ന സെബാസ്റ്റ്യനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൊഴില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജോലിഭാരം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും കുടുംബം ആരോപിച്ചു. രാത്രി വളരെ വൈകിയും ഓഡിറ്റ് അടക്കമുള്ള ജോലികള്‍ ഉണ്ടായിരുന്നു. മകളുടെ മരണാനന്തര ചടങ്ങില്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.