തിരുവനന്തപുരം: ഗിഗ് തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ബില്ല് കൊണ്ടുവരും. അക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലെന്ന് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് മൂന്നര ലക്ഷത്തോളം തൊഴിലാളികളുണ്ട്. അവര്‍ക്ക് യാതൊരു സൗകര്യവും കേന്ദ്രസര്‍ക്കാരോ ഏജന്‍സികളോ ഒരുക്കുന്നില്ല.
കേരളത്തില്‍നിന്ന് പോകുന്ന തൊഴിലാളികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ ഒരു സംരക്ഷണവും ഇല്ല. അതിഥി തൊഴിലാളികള്‍ക്ക് ഇവിടെയുള്ള തൊഴിലാളിക്ക് ലഭിക്കുന്ന അതേ സംരക്ഷണം നല്‍കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ചെത്തുതൊഴിലാളി മേഖലയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. അവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി. തൊഴിലാളികളുടെ കൂലിയും ജോലിയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഏത് വിഭാഗം തൊഴിലാളികള്‍ ആയാലും അവരുടെ ബുദ്ധിമുട്ടുകള്‍ പരിഹാരം കാണുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. കഴിയുന്ന എല്ലാ സംവിധാനങ്ങളും കേരളത്തിലെ തൊഴിലാളികള്‍ക്ക് നല്‍കുന്ന സമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
