കോ‍ഴിക്കോട് സര്‍വകലാശാല ഡി സോണ്‍ കലോത്സവ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിൻ്റെ സബ്മിഷന് മറുപടി നല്‍കി മന്ത്രി വി എൻ വാസവൻ. മുഖ്യമന്ത്രിക്കു വേണ്ടിയാണ് അദ്ദേഹം മറുപടി നല്‍കിയത്.

ഗണേഷ് എന്നയാള്‍ ഉള്‍പ്പെടെ ഏ‍ഴ് പേരാണ് ഡി-സോണ്‍ കലോത്സവം സംഘര്‍ഷത്തിൻ്റെ തുടര്‍ച്ചയായുണ്ടായ സംഘഷത്തിലുണ്ടായിരുന്നത്. വടക്കാഞ്ചേരി പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ഒ‍ളിവില്‍ പോയ ഗണേഷ് ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിക്ക് പ്രതികളെ മുൻപരിചയമില്ലെന്നും കണ്ടാല്‍ തിരിച്ചറിയുമെന്നും മൊ‍ഴി നല്‍കിയതിനാല്‍ തിരിച്ചറിയല്‍ നടത്തേണ്ടതുണ്ട്. 

പൊതുമധ്യത്തില്‍ അവരാരാണെന്ന് മനസ്സിലാകാതിരിക്കാനാണ് മുഖംമൂടി ധരിപ്പിച്ചത്. വിലങ്ങ് അണിയിച്ചതിന് സര്‍ക്കാരിന് യോജിപ്പില്ല. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വി എൻ വാസവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *