കെ ജെ ഷൈന്‍ ടീച്ചറിനെതിരായ വ്യാജ ആരോപണത്തില്‍ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതുപോലെത്തെ കേസ് ഉണ്ടായാല്‍ എന്തിനാണ് എന്റെ നെഞ്ചത്ത് കയറുന്നത് എന്ന് സതീശന്‍ മാധ്യമങ്ങളോട് ചോദിച്ചു.
സംഭവം പുറത്തുവന്നത് എവിടെ നിന്നാണെന്ന് സിപിഐഎം പരിശോധിക്കട്ടെ എന്നും ഏത് യൂട്യൂബ് ചാനലിലാണ് ഇത് പുറത്ത് വന്നത് എന്നും വി ഡി സതീശന്‍ ആരാഞ്ഞു. ഇതെങ്ങനെ പുറത്തുവന്നുവെന്ന് സിപിഐഎം അന്വേഷിക്കട്ടെ എന്നും വി ഡി സതീശന്‍ പറഞ്ഞു.
ഇതെങ്ങനെയാണ് പുറത്തുപോയതെന്ന് അവര്‍ അന്വേഷിക്കട്ടെ.കഴിഞ്ഞ ഒരു മാസമായി നിലനില്‍ക്കുന്ന സിപിഐഎം – കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഹാന്‍ഡിലുകളിലും ഇത് ഉണ്ടാകും. അത് തന്റെ തലയില്‍ കൊണ്ടുവക്കേണ്ട എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
