കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ നടപടികള്‍ ദില്ലിയിലെ കെപിസിസി ആസ്ഥാനത്ത് പുരോഗമിക്കവേ ഇരുപതു ഭാഷകളില്‍ നന്ദി പറഞ്ഞ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ ട്വീറ്റ്.കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പരിണാമത്തില്‍ നാഴികക്കല്ലായി മാറ്റുന്നതിന് സംഭാവന നല്കിയ എല്ലാവര്ക്കും വലിയ നന്ദിയെന്നാണ് ശശി തരൂരിന്റെ ട്വീറ്റ്. ഈ അധ്യക്ഷ തെരഞ്ഞെടുപ്പ് ചരിത്ര സംഭവമാണെന്നും തരൂര്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു
As the counting begins in @INCIndia presidential elections, a big “thank you” from me to who all who contributed to making this historic event a landmark in the evolution of our politics. 🙏#ThinkTomorrowThinkTharoor #ChooseChangeChooseCongress pic.twitter.com/ABfLgVxNRV
— Shashi Tharoor (@ShashiTharoor) October 19, 2022
.രാവിലെ 10 മണിയോടെയാണ് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കും. സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയാണ് എണ്ണുന്നത്.ഉത്തർപ്രദേശിലെ വോട്ടുകളെ സംബന്ധിച്ച ശശി തരൂരിന്റെ പരാതി അംഗീകരിച്ച് യുപിയിലെ വോട്ടുകൾ അവസാനമേ എണ്ണു. ഖാർഗെയ്ക്ക് കിട്ടുന്ന വോട്ടുകൾ 4500 കഴിഞ്ഞാൽ മാത്രമേ യുപിയിലെ വോട്ടുകൾ എണ്ണു. 1200ഓളം വോട്ടാണ് യുപിയിൽ നിന്നുള്ളത്
