കോണ്‍ഗ്രസ് പ്രസിഡന്റ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്. പുതിയ അധ്യക്ഷനായി മല്ലികാര്‍ജ്ജുന ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.ഖാര്‍ഗെ ഇതുവരെഏഴായിരത്തിലധികം വോട്ടുകളാണ് നേടിയത്.അതേസമയം, എതിർസ്ഥാനാർഥിയായ ശശി തരൂരിന് ലഭിച്ചത് ആയിരത്തിലധികം വോട്ടുകളാണ്.എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബാലറ്റുകൾ തമ്മിൽ കലർത്തി അഞ്ച് ടേബിളുകളിലായാണ് വോട്ടെണ്ണുക. 68 പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ൽ​നി​ന്നുള്ള ബാലറ്റുകൾ ഇന്നലെ തന്നെ ഡ​ൽ​ഹി​യി​ലെ എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്തെ​ത്തി​ച്ചിരുന്നു. 9915 പ്രതിനിധികളിൽ 9497 പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. പോളിംഗ് ബൂത്തുകളിലെയും ബാലറ്റ് ബോക്‌സുകൾ എഐസിസി ആസ്ഥാനത്ത് ഇന്നലെ വൈകീട്ടോടെ എത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *