. പ്രമുഖ സോഷ്യലിസ്റ്റും, സഹകാരിയുമായിരുന്ന പാണ്ട്യല മാധവൻ നായരുടെ 14-ആം ചരമ ദിനത്തോടനുബന്ധിച്ചു സമാധിയിൽ പുഷ്പ്പാർച്ചനയും, അനുസ്മരണ യോഗവും നടത്തി.
അനുസ്മരണ യോഗം ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ഉത്ഘാടനം ചെയ്തു. കുന്ദമംഗലം നിയോജക മണ്ഡലത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ മുന്നണി പോരാളിയായിരുന്നു മാധവൻ നായർ എന്ന് സലീം മടവൂർ സ്മരിച്ചു.
യോഗത്തിൽ കെ. വിനയകുമാർ, എൻ. കേളൻ നെല്ലിക്കോട്ട്, മധുമാസ്റ്റർ, കെ. കെ. സദാനന്ദൻ, ലിജി പുൽക്കുന്നുമ്മൽ, സജിത ഷാജി, സി. കെ. രാജൻ,ടി. പി. ബിനു, സി. രാജൻ, അജിത കക്കോട്ട്, എൻ. ഗിരീഷ്. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *