യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചത് ആത്മാർത്ഥമായാണെന്നും അങ്ങിനെ പ്രവർത്തിച്ചവർക്കുള്ള അനുഭവം ഇതാണ്, നൂറ് കണക്കിന് ഷാനിബ്മാർ പുറത്തേക്ക് വരും ആത്മ സംഘർഷത്തോടെയും ദുഃഖത്തോടെയും നടത്തുന്ന വാർത്താ സമ്മേളനമാണിതെന്നും പാലക്കാട്ടെ യൂത്ത് കോൺഗ്രസ് മുൻ സെക്രട്ടറി എ കെ ഷാനിബ്. പാർട്ടി വിട്ടതിന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാനിബ് .
തുടർ ഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിമർശിച്ചു.ഈ പാർട്ടിയിൽ പാലക്കാട് എംഎൽഎ അല്ലാതെ ന്യൂനപക്ഷത്ത് നിന്ന് മറ്റൊരാളില്ലേ വടകരയിൽ മത്സരിക്കാൻ? ഷാഫിയെ വടകരയിൽ കണ്ടുപോയി ഉപതെരഞ്ഞെടുപ്പ് ഉണ്ടാകണമെന്ന് കരാർ ഉണ്ടായി. പാലക്കാട് ജില്ലയിൽ വേറെ നേതാക്കൾ ഇല്ലാഞ്ഞിട്ടാണോ? കെ മുരളീധരന് അവിടെ മത്സരിക്കാൻ പറ്റില്ലേ, പാർട്ടി പരിപാടികളിൽ ഞാൻ മതി എന്ന സോഷ്യൽ എഞ്ചിനിയറിങ്ങാണ് അവിടെ നടക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് വയ്യാതായപ്പോഴാണ് ഇവർ തല പൊക്കി തുടങ്ങിയത്, സാർ പോയതിന് ശേഷം പരാതി പറയാൻ ആളിലായെന്നും എകെ ഷാനിബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.