ഡെറാഡൂൺ ; മകളോട് മോശമായി പെരുമാറിയ യുവാവിനെ മാതാവ് ചെരിപ്പൂരി അടിക്കുന്ന ദൃശ്യം പുറത്ത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് മകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സ്ത്രീ യുവാവിനെ ചെരിപ്പു കൊണ്ടടിച്ചത്. ഇതിന്റെ വിഡിയോദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ദേശീയ മാധ്യമങ്ങൾ അടക്കം വിഷയം വാർത്തയാക്കി. സംഭവം നടന്നിട്ട് ഏതാനും ദിവസങ്ങളായെന്നും ഇപ്പോഴാണ് വിഡിയോ പ്രചരിച്ചതെന്നുമാണ് വിവരം. യുവാവിനെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ സ്ത്രീ സംഘടനകൾ രംഗത്തെത്തി. പ്രദേശത്തെ പഞ്ചര്‍ കടയില്‍ ജോലിചെയ്യുന്നയാളാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് വിവരം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഇവിടെയെത്തി ഇയാളെ അടിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ യുവാവ് ഒളിവിൽ പോയെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *