ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന എംസിഎഫ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തിന്റെ ‘ഹരിതം സുന്ദരം എന്റെ ചേളന്നൂര്‍’ പദ്ധതിയിലുള്‍പ്പെടുത്തി 19,58,600 രൂപ ചെലവിട്ട് വാങ്ങിയ 56 സെന്റ് സ്ഥലത്ത് 71,93,333 രൂപ ചെലവഴിച്ചാണ് എംസിഎഫ് കെട്ടിടം നിര്‍മിക്കുന്നത്.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, സ്ഥിരം സമിതി അധ്യക്ഷരായ പി സുരേഷ് കുമാര്‍, സി പി നൗഷീര്‍, പി കെ കവിത, ഗ്രാമപഞ്ചായത്ത് അംഗം എന്‍ രമേശന്‍, സെക്രട്ടറി കെ മനോജ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *