കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും ചാത്തമംഗലം പഞ്ചായത്തിന്റെയും വികസന പദ്ധതിയുടെ ഭാഗമായി ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജീവതാളം – സമഗ്ര ജീവിത ശൈലി രോഗ നിർണയ നിയന്ത്രണ പരിപാടിയുടെ ഭാഗമായി വാർഡ് വിദഗ്ദ്ധ സമിതി അംഗങ്ങൾ, റിസോഴ്സ് പേഴ്സൺസ് , ആശ,ആരോഗ്യ പ്രവർത്തകർ , എന്നിവർക്കുള്ള ഏകദിന പരിശീലനം ചാത്തമംഗലത്ത് സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി മുംതാസ് ഹമീദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ VPA സിദ്ദിഖ് അധ്യക്ഷനായി.

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഷമ എം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പുഷ്പ എം ടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീസ സുനിൽകുമാർ, സതീദേവി , ചന്ദ്രമതി, ശിവദാസൻ ബംഗ്ലാവിൽ , വിദ്യുലത ,മെഡിക്കൽ ഓഫീസർ ഡോ: സ്മിത റഹ്മാൻ , ഹെൽത്ത് ഇൻസ്പെക്ടർ സിജു. കെ.നായർ , രാധാകൃഷ്ണൻ വെള്ളന്നൂർ എന്നിവർ പ്രസംഗിച്ചു. ഡോ. സ്മിത റഹ്മാൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുധീർ രാജ്. ഒ, അബ്ദുൾ റഷീദ് ഇ, ബാബു. കെ., പബ്ലിക് ഹെൽത്ത് നഴ്സ് രാജി.കെ എന്നിവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *