ശ്രദ്ധ കൊലക്കേസിൽ മൃതദേഹം 35 കഷണങ്ങളാക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം കണ്ടെടുത്തു. പ്രതി അഫ്താബിൻറെ മെഹ്റോളിയിലെ ഫ്ലാറ്റിൽ നിന്നാണ് ആയുധം കണ്ടെടുത്തത്. ഫ്ലാറ്റിൽ നിന്ന് കറുത്ത കട്ടിയുള്ള പ്ലാസ്റ്റിക് സഞ്ചിയും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. മെഹ്റൗളിയിലെ വനമേഖലയില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ശ്രദ്ധയുടേതെന്ന് കരുതുന്ന മൂന്ന് അസ്ഥികള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. തുടയെല്ല് അടക്കമുള്ളവയാണ് ഏറ്റവുമൊടുവില്‍ പോലീസിന് ലഭിച്ചതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.രക്തംപുരണ്ട വസ്ത്രങ്ങള്‍ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയില്‍ ഉപേക്ഷിച്ചെന്നായിരുന്നു അഫ്താബിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ മാലിന്യം ശേഖരിക്കുന്നവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവരുടെ താമസസ്ഥലത്തുനിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന രണ്ട് കേന്ദ്രങ്ങള്‍ പോലീസ് സംഘം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇവിടങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തിയേക്കുമെന്നാണ് സൂചന.അതേസമയം ശ്രദ്ധയെ അൽത്താഫ് രണ്ട് വർഷം മുമ്പും ക്രൂരമായി മർദ്ദിച്ചെന്ന് റിപ്പോർട്ട്. ബന്ധത്തിൽനിന്ന് ഒഴിയാൻ ശ്രദ്ധ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ, അൽത്താഫ് ഒരിക്കലും ബന്ധമൊഴിയാൻ സമ്മതിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ശ്രദ്ധ വാൽക്കർ സുഹൃത്തുക്കളുമായി നടത്തിയ ചാറ്റിൽ നിന്നാണ് പൊലീസ് ഈ നിഗമനങ്ങളിലെത്തിച്ചേർന്നത്. 2020ൽ ശ്രദ്ധ അഫ്താബിൽ നിന്ന് ക്രൂരമായ മർദ്ദനം നേരിട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. വാസായിലെ വീട്ടിൽവെച്ച് ശ്രദ്ധയെ അഫ്താബ് കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന് പോലും വയ്യാത്ത വിധം ഉപദ്രവിച്ചിരുന്നുവെന്നാണ് ശ്രദ്ധയുടെ പുറത്തുവന്ന വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ചാറ്റുകളിൽ നിന്ന് വ്യക്തമാകുന്നത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
