കോഴിക്കോട്: കേരളോത്സവ ചടങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിലായി. കോഴിക്കോട് പയ്യോളി മണിയൂർ എളമ്പിലാട് സ്വദേശി എം.പി. വിജയൻ (70) ആണ് പയ്യോളി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഒക്ടോബർ 20-ന് മണിയൂർ പഞ്ചായത്തുതല കേരളോത്സവം നടക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവരമറിഞ്ഞ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിക്കെതിരെ രംഗത്തെത്തിയതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ ഇയാൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസമാണ് പയ്യോളി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനകൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *