ചെന്നൈ: തമിഴ്‌നാട് രാമേശ്വരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി. രാമശ്വരത്തെ ചേരൻകോട്ട സ്വദേശിനിയായ ശാലിനിയാണ് (പ്ലസ് ടു വിദ്യാർത്ഥിനി) ദാരുണമായി കൊല്ലപ്പെട്ടത്.

സ്‌കൂളിലേക്ക് പോവുകയായിരുന്ന ശാലിനിയെ വഴിയിൽ തടഞ്ഞു നിർത്തി കഴുത്തിന് കുത്തിയാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ പ്രതിയായ മുനിരാജനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് കാരണം പ്രണയപ്പകയാണെന്ന് പോലീസ് വിശദീകരിച്ചു. ശാലിനിയുടെ അച്ഛൻ ഇന്നലെ (സംഭവത്തിന് തലേദിവസം) മുനിരാജന് ശക്തമായ താക്കീത് നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *