ഉറക്കത്തിനിടെ അബദ്ധത്തിൽ പതിനെട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മേൽ ‘അമ്മ മറിഞ്ഞ് വീണ് കുഞ്ഞ് മരിച്ചു.ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ ഗജ്രൗള മേഖലയിലാണ് സംഭവം. രാവിലെ മാതാപിതാക്കൾ ഉണർന്നപ്പോഴാണ് കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന് മനസിലായത്. തുടർന്ന് കുഞ്ഞിനെ ഉടൻ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.ഉറക്കത്തിൽ കുഞ്ഞിന് മുകളിലേക്ക് ഉരുണ്ടുവീണതാണെന്ന് അമ്മ കാജൽ ദേവി (30) പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞു. കുട്ടിയുടെ പിതാവായ വിശാൽ കുമാർ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി രം​ഗത്തെത്തി. ഭാര്യ കാജൽ ദേവി മനപൂർവ്വം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വിശാൽ കുമാർ ആരോപിച്ചു. എന്നാൽ കാജൽ ദേവി ആരോപണങ്ങൾ നിഷേധിച്ചു. അപകടമാണെന്ന് ഇവർ പറയുന്നു. ‘എപ്പോഴാണ്, എത്ര സമയമാണ് കുഞ്ഞിന് മേൽ കയറിക്കിടന്നതെന്നോ എപ്പോഴാണ് കുഞ്ഞിന്റെ ശ്വാസം നിലച്ചത് എന്നോ എനിക്കറിയില്ല.’ കാജൽ ദേവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *