ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്ത സെമിനാറിൽ നിന്ന് വിട്ടുനിന്ന കോഴിക്കോട് സര്‍വകലാശാല വൈസ് ചാൻസലറോട് രാജ്ഭവൻ വിശദീകരണം തേടും. വിസിയുടേത് കീഴ്‌വഴക്ക ലംഘനമാണെന്നാണ് രാജ്‌ഭവന്റെ വിലയിരുത്തൽ. എന്നാൽ അനാരോഗ്യം കാരണമാണ് സെമിനാറിൽ പങ്കെടുക്കാത്തതെന്ന് ഇന്നലെ വിസി അറിയിച്ചിരുന്നു.പക്ഷെ വിസി തന്റെ അസാന്നിധ്യത്തിൽ പരിപാടിയിൽ പ്രോ വൈസ് ചാൻസലറെ പങ്കെടുപ്പിക്കാത്തതിലും രാജ്ഭവന് അതൃപ്തിയുണ്ട്. നേരത്തെ കോഴിക്കോട് സര്‍വകലാശാലയിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകൾ നീക്കം ചെയ്യാത്തതിലും വിസിയോട് ചാൻസലര്‍ വിശദീകരണം തേടിയിരുന്നു.ഇന്നലെ വൈകീട്ട് മൂന്നരയ്ക്കാണ് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന വിഷയത്തിൽ കോഴിക്കോട് സര്‍വകലാശാലയിൽ സെമിനാർ നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം വിസിയടക്കമുള്ളവര്‍ പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു. കാലിക്കറ്റ് സർവകലാശാല സനാധന ധർമ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. പരിപാടിയിൽ പാസ് ഉള്ളവർക്ക് മാത്രമായിരുന്നു പ്രവേശനം.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
