ബെംഗളൂരു: വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും അസുഖമുള്ളവര്‍ക്കുമാണ് ഫെയ്‌സ് മാസ്‌ക് കര്‍ണാടക നിര്‍ബന്ധമാക്കിയത്. പനി, ജലദോഷം, ചുമ എന്നി ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു. കേരളത്തില്‍ നിന്ന് മടങ്ങുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും നിലവില്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 1749 കോവിഡ് കേസുകളാണ് ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. കര്‍ണാടകയില്‍ 70 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *